.
Technical News , Tips and Tricks in Malayalam Language

2009, ജൂൺ 2, ചൊവ്വാഴ്ച

ഗൂഗിള്‍ ടാല്കിലൂടെ ജോലി തേടാം!


ഇന്റര്‍നെറ്റിലൂടെ ജോലി തേടണമെങ്കില്‍ എന്തല്ലാം വേണം .. ജോബ്‌ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം പിന്നീട് ഇടയ്ക്കിടയ്ക്ക് മെയില് നോക്കണം ... ഇതിനൊക്കെ എവിടെയാ സമയം ( ജോലി ഇല്ലാതെ നാട്ടില്‍ തേരാ പാര നടക്കുന്നവനും ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നില്ല, കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ വാ നോക്കാന്‍ തന്നെ വേണം അര ദിവസം!)

സമയത്തിനു ഇത്രമാത്രം വില ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടാവണം naukari എന്ന ജോബ്‌ സൈറ്റ് ഗൂഗിള്‍ ടാല്കില്‍ ജോബ്‌ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യം കൊണ്ടുവന്നത് (വാ നോട്ടം ഇന്റെര്‍നെറ്റിലും ഭംഗിയായി കൊണ്ടു നടക്കുന്നവര്‍ ഉണ്ടാവുമല്ലോ, അത്തരക്കാരെ ചാക്കിലാക്കാന്‍ ഒരു സൂത്രം!)

ഏതായാലും ഈ സൌകര്യത്തിനായി ചെയ്യേണ്ടതിത്രമാത്രം , നിങ്ങളുടെ ഗൂഗിള്‍ ടോക്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു jobs@chat.naukri.com എന്ന അഡ്രസ്‌ ടൈപ്പ് ചെയ്തു Next - Finish ക്ലിക്ക് ചെയ്യുക ഇപ്പോള്‍ താഴെ കാണുന്ന പോലെ ജോബ്സ് എന്ന പുതിയ contact കാണാം

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

ഇവിടെ ക്ലിക്ക് ചെയ്തു ജോബ്‌ സെര്‍ച്ച്‌ ചെയ്യാം! ( Mechanical engineer എന്ന് സെര്‍ച്ച്‌ ചെയ്തപ്പോഴുള്ള റിസള്‍ട്ട്‌ താഴെ കാണാം)
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author