.
Technical News , Tips and Tricks in Malayalam Language

2009, ജൂൺ 2, ചൊവ്വാഴ്ച

ഗൂഗിള്‍ ടാല്കിലൂടെ ജോലി തേടാം!


ഇന്റര്‍നെറ്റിലൂടെ ജോലി തേടണമെങ്കില്‍ എന്തല്ലാം വേണം .. ജോബ്‌ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം പിന്നീട് ഇടയ്ക്കിടയ്ക്ക് മെയില് നോക്കണം ... ഇതിനൊക്കെ എവിടെയാ സമയം ( ജോലി ഇല്ലാതെ നാട്ടില്‍ തേരാ പാര നടക്കുന്നവനും ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നില്ല, കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെ കണ്ടാല്‍ വാ നോക്കാന്‍ തന്നെ വേണം അര ദിവസം!)

സമയത്തിനു ഇത്രമാത്രം വില ഉണ്ടെന്നു മനസ്സിലാക്കിയത് കൊണ്ടാവണം naukari എന്ന ജോബ്‌ സൈറ്റ് ഗൂഗിള്‍ ടാല്കില്‍ ജോബ്‌ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യം കൊണ്ടുവന്നത് (വാ നോട്ടം ഇന്റെര്‍നെറ്റിലും ഭംഗിയായി കൊണ്ടു നടക്കുന്നവര്‍ ഉണ്ടാവുമല്ലോ, അത്തരക്കാരെ ചാക്കിലാക്കാന്‍ ഒരു സൂത്രം!)

ഏതായാലും ഈ സൌകര്യത്തിനായി ചെയ്യേണ്ടതിത്രമാത്രം , നിങ്ങളുടെ ഗൂഗിള്‍ ടോക്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു jobs@chat.naukri.com എന്ന അഡ്രസ്‌ ടൈപ്പ് ചെയ്തു Next - Finish ക്ലിക്ക് ചെയ്യുക ഇപ്പോള്‍ താഴെ കാണുന്ന പോലെ ജോബ്സ് എന്ന പുതിയ contact കാണാം

(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

ഇവിടെ ക്ലിക്ക് ചെയ്തു ജോബ്‌ സെര്‍ച്ച്‌ ചെയ്യാം! ( Mechanical engineer എന്ന് സെര്‍ച്ച്‌ ചെയ്തപ്പോഴുള്ള റിസള്‍ട്ട്‌ താഴെ കാണാം)
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
Continue Reading…

2009, മേയ് 19, ചൊവ്വാഴ്ച

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ മലയാളം ബ്ലോഗില്‍ കാണിക്കാന്‍ പുതിയ ട്രിക്ക്

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളിലും സൈറ്റുകളില്‍ ഉള്പെടുതാനുള്ള ഒരു ടിപ്സ് ഞാന്‍ നേരെത്തെ പറഞ്ഞു തന്നിരുന്നുവല്ലോ , പക്ഷെ എന്തു ചെയ്യാം ഒരാഴ്ച്ചയെ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ ഗൂഗിള്‍ അതും കണ്ടു പിടിച്ചെടുത്തു കളഞ്ഞു , എങ്കിലും നിരാശ വേണ്ട , ഒരു പുതിയ ട്രിക്ക് വിവരിക്കാം ( 13 നു പബ്ലിഷ് ചെയ്യണം എന്നായിരുന്നു കരുതിയിരുന്നത്, ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല, ബൂലോകരെ മാപ്പു !)

ആദ്യമായി ഒരു പുതിയ ബ്ലോഗ് തുടങ്ങുക, ഈ ബ്ലോഗിനെ നമുക്കു ബ്ലോഗ് 1 എന്ന് വിളിക്കാം എന്നിട്ടതില്‍ എന്തിനെ കുറച്ചുള്ള പരസ്യങ്ങലാണോ നിങ്ങളുടെ ഒറിജിനല്‍മലയാളം ബ്ലോഗില്‍ കാണിക്കേണ്ടത് അതിനെ കുറച്ചു ഇംഗ്ലീഷില്‍ വിവരിക്കുക, ഉദാഹരണം നിങ്ങളുടെ നിലവിലുള്ള മലയാളം ബ്ലോഗ് കേരളത്തെ കുറിച്ചാണ് എന്നിരിക്കട്ടെ പുതിയ ഒരു ബ്ലോഗ് തുടങ്ങി കേരളത്തിന്റെ കാലാവസ്ഥയും മറ്റും വിവരിക്കുഅക, ഇംഗ്ലീഷില്‍ ആയിരിക്കണം കേട്ടോ, ( ചുമ്മാ വിക്കി പീടിയ യില്‍ നിന്നടിച്ചു മാറ്റിയാ മതി! അവരു ചോദിക്കാനൊന്നും വരില്ലല്ലോ , ഇനി വന്നാല്‍ തന്നെ ഈ എന്നെ അങ്ങ് മറന്നെക്കണേ പ്ലീസ് !)


ഇനി ബ്ലോഗ് 1 nte Layout ഇല്‍ എത്തിച്ചേരുക, ഇവിടെ നിന്നും Pick a new template എന്നതില്‍ ക്ലിക്ക് ചെയ്തു ഏറ്റവും താഴെ യുള്ള simple II എന്ന ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തു സേവ് ചെയ്യുക , തുടര്‍ന്ന് edit html എന്നതില്‍ ക്ലിക്ക് ചെയ്തു താഴെ കാണുന്ന കോഡ് സെര്‍ച്ച്‌ ചെയ്യുക ഇവിടെ 3em എന്നത് 0em എന്നാക്കി സേവ് ചെയ്യുക.




ഇനി നിങ്ങളുടെ blog1 ന്റെ layout എന്നതില്‍ ക്ലിക്ക് ചെയ്തു add gadget എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് ഒരു പുതിയ ആഡ്‌സെന്‍സ്‌ gadget ആഡ് ചെയ്യുക.

വീണ്ടു പുതിയ ഒരു ബ്ലോഗ് ഇണ്ടാക്കി മുകളില്‍ പറഞ്ഞ പോലെ 3em എന്നത് മാറ്റി 0em എന്നാക്കി മാറ്റുന്നത്‌ വരെ ഉള്ള പ്രവര്‍ത്തനം ആവര്‍ത്തിക്കുക , ഈ ബ്ലോഗിനെ നമുക്കു ബ്ലോഗ് 2 എന്ന് വിളിക്കാം ഇപ്പോള്‍ ഒരേ പോലെ യുള്ള രണ്ടു ബ്ലോഗുകള്‍ കിട്ടി blog1 and ബ്ലോഗ് 2 ഇനി രണ്ടു ബ്ലോഗിന്റെയും nav bar ഒഴിവാക്കുക, ( nav bar ഒഴിവാക്കുന്നതിനെ കുറിച്ചു അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക )

ഇനി ബ്ലോഗ് 2 വിന്റെ layout എന്നതില്‍ നിന്നും add a gadget ഇല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് html/java script എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇവിടെ താഴെയുള്ള കോഡ് കോപ്പി ചെയ്യുക. കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം ഒഴിവാക്കുക പകരം ബ്ലോഗ് 1 ന്റെ അഡ്രസ്‌ കൂട്ടി ചെറുക്കുക , ഇനി സേവ് ചെയ്യുക


ഇനി നിങ്ങളുടെ മലയാളം ബ്ലോഗില്‍ എത്തിച്ചേരുക .

ഇവിടെ Layout-addgagdet-html/javasctipt എന്നിങ്ങനെ എത്തിച്ചേരുക എന്നിട്ട് മുകളിലെ കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം മാറ്റി ബ്ലോഗ് 2 വിന്റെ address നല്കി സേവ് ചെയ്യുക ,

ഇനി നോക്കൂ നിങ്ങളുടെ മലയാളം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണാം
ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ!!! പണമുണ്ടാക്കുന്ന കാര്യമല്ലേ കുറച്ചൊക്കെ മേനെക്കേട്‌ വേണ്ടി വരും ....!

ഓ പിന്നെ ഒരു കാര്യം , അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ ... പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ചാണ് ഗൂഗിള്‍ പണം തരിക എന്നറിയാമല്ലോ ... മലയാളത്തില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍നിന്നും കോടീശ്വരന്‍ ആവാം എന്നാരും കരുതണ്ട മലയാളികള്‍ ക്ലിക്ക് ചെയ്യാന്‍ കുറച്ചു പാടാ...! എങ്കിലും travel,chemical എന്നിങ്ങനെ യുള്ള പരസ്യങ്ങള്‍ക്കെ കൂടുതല്‍ കാശുകിട്ടൂ എന്ന കാര്യം കൂടി പറഞ്ഞോട്ടെ ,
Continue Reading…

2009, മാർച്ച് 20, വെള്ളിയാഴ്‌ച

അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം


നിങ്ങള്‍ ഒരു ഇ മെയില് അയക്കുവാന്‍ വേണ്ടി send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ഉടനെയാണ് പഴയ ഫോണ്‍ നമ്പര്‍ ആണ് അയച്ചിരിക്കുന്നത് എന്ന് ഓര്‍മ വന്നത് , ഇനി എന്ത് ചെയ്യും ? വേറെ ഒരു മെയില് അയക്കും അല്ലാതെ എന്ത് ചെയ്യാന്‍!

ഇത്തരം അബദ്ധങ്ങള്‍ പലര്ക്കും പറ്റിയിട്ടുണ്ടാവും, സുഹ്ര്‍ത്തുക്കള്‍ തമ്മില്‍ ആണെങ്കില്‍ കുഴപ്പമില്ല വേറെ ഒരു ഇ മെയില് അയച്ചു പ്രശ്നം പരിഹരിക്കാം , എന്നാല്‍ ഒരു ജോലിക്കുവേണ്ടി CV അയക്കുന്ന മെയില് ആണെങ്കിലോ? അയച്ചു കഴിഞ്ഞാല്‍ മറ്റൊരു മെയില് കൊണ്ടു പരിഹരിക്കാന്‍ പറ്റുമോ ? ഇനി അഥവാ അതിന് ശ്രമിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ അശ്രദ്ധ ചൂണ്ടി കാണിച്ചു ആ ജോലി നഷ്ടപെട്ടെക്കാം.

ഇത്തരം അബദ്ധം പിണയുന്നത് സര്‍വ സാധാരണയായത്‌ കൊണ്ടു ഗൂഗിള്‍ അവരുടെ മെയില് സര്‍വീസ് ആയ ജിമെയില്‍ ഒരു പുതിയ ഓപ്ഷന്‍ കൊണ്ടു വന്നിട്ടുണ്ട്, Undo Send എന്ന ഈ ജിമെയില്‍ സെറ്റിങ്ങ്സ് enable ചെയ്‌താല്‍ മെയില്‍ അയച്ചിട്ടും അഞ്ചു മിനിട്ട് നേരത്തേക്ക് Undo എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും അതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയിലില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും അയക്കാം..

ഈ ഓപ്ഷന്‍ ലഭിക്കാനായി ആദ്യം ഇവിടെ എത്തിച്ചേരുക.

എന്നിട്ട് Undo send എന്ന option നേരെ കാണുന്ന ഇനേബിള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇനി ഇ മെയില്‍ അയച്ചു നോക്കൂ .. താഴെ കാണുന്ന പോലെ ഒരു ഓപ്ഷന്‍ കിട്ടും ഇവിടെ നിന്നും Undo എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയില്‍ മാറ്റം വരുത്താം !
Continue Reading…

2009, മാർച്ച് 19, വ്യാഴാഴ്‌ച

മോസില്ല ഫയര്‍ ഫോക്സില്‍ പത്രങ്ങള്‍ വായിക്കാന്‍

സാധാരണ അവസ്ഥയില്‍ മനോരമ,മാധ്യമം,... തുടങ്ങിയ പത്രങ്ങള്‍ മോസില്ല ഫയര്‍ഫോക്സില്‍ വായിക്കാന്‍ സാധ്യമല്ല, എന്നാല്‍ ചില മിനുക്കുപണികള്‍ നടത്തിയാല്‍ മോസീല്ലയിലും പത്രങ്ങള്‍ വായിക്കാം, ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം
  1. ആദ്യമായി ചെയ്യേണ്ടത് Anjali Old Lipi ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയാണ്.
  2. ഇനി ഇവിടെ ക്ലിക്ക് ചെയ്ത് Padma എന്ന ഫയര്‍ ഫോക്സ് Extention ഡൌണ്ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.
  3. ഇനി ഫയര്‍ഫോക്സില്‍ Tools എന്നതില്‍ ക്ലിക്ക് ചെയ്തു Options തുറക്കുക, ഇവിടെ Content എന്ന ടാബില്‍ Default font എന്നത് anjali OldLipi എന്നാക്കി മാറ്റുക.
  4. ഇനി ഫയര്‍ ഫോക്സ് റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ .... എല്ലാ പത്രങ്ങളും വായിക്കാം !
ഗൂഗിളില്‍ നിന്നും നോട്ടീസ് ബോര്‍ഡ് എന്ന കഴിഞ്ഞ പോസ്റ്റില്‍ കുഞ്ഞിക്കുട്ടന്‍ എന്ന ബ്ലോഗ്ഗര്‍ ആവശ്യപെട്ടതിനാലാണ് ഈ പോസ്റ്റ്. പലര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു
Continue Reading…

2009, മാർച്ച് 17, ചൊവ്വാഴ്ച

ഗൂഗിളില്‍ നിന്നും നോട്ടീസ് ബോര്‍ഡ്!


തിരഞ്ഞെടുപ്പ്
കാലമല്ലേ, മാന്ദ്യം കാരണം നോട്ടീസ് അടിക്കനോക്കെ ഇപ്പൊ എന്തൊരു ബുദ്ധിമുട്ടാ... ഗൂഗിള്‍ എല്ലാം മനസ്സിലാക്കുന്നുന്ടെന്നു തോന്നുന്നു , അത് കൊണ്ടായിരിക്കണം ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്നാ സോഫ്റ്റ്വെയര്‍ പണിപ്പുരയിലാണു ഗൂഗിള്‍.


നോട്ടീസ് അടിച്ചു പ്രിന്റെടുക്കാന്‍ സഹായിക്കുന്ന ടൂളാണ് ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്ന് കരുതിയെങ്കില്‍ തെറ്റി! നിങ്ങള്ക്ക് പെട്ടെന്നൊരു സന്ദേശം അയക്കണമെന്ന് തോന്നിയപ്പോള്‍ ലാപ്ടോപില്‍ ബാറ്ററി ഏകദേശം തീര്‍ന്നിരിക്കുന്നുവെന്നു കരുതുക.. ഇനി മെയില്‍ ബോക്സ് തുറന്നു ഇ മെയില്‍ അയക്കുന്നതിനു മുന്‍പേ ലാപ്ടോപ് ഗുഡ് ബൈ പറഞ്ഞിട്ടുണ്ടാവും, ഇനി എന്ത് ചെയ്യും ? ഇവിടെയാണ്‌ ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിന്റെ പ്രസക്തി, ബ്രൌസെറിനു താഴെ കാണുന്ന ഐകണില്‍ ക്ലിക്ക് ചെയ്തു സന്ദേശങ്ങള്‍ കുറഞ്ഞ സമയത്തിനകം അയക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.


Public digital notice board എന്ന് ഗൂഗിള്‍ സ്വയം വിശേഷിപ്പിക്കുന്ന ഈ സൌജന്യ സോഫ്റ്റ്വയര്‍ ഒരു ഫയര്‍ ഫോക്സ് എക്സ്ടെന്ഷനാണ് മാത്രമല്ല ഇപ്പോള്‍ ലാബ്സ് എഡിഷന്‍ ആയി മാത്രമേ ലഭിക്കൂ. http://dl.google.com/noticeboard/noticeboard.xpi എന്ന വെബ്സൈറ്റില്‍ നിന്നും ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം പിന്നീട് ഫയര്‍ഫോക്സ് ബ്രൌസറില്‍ ( ഫയര്‍ ഫോക്സ് 3 ) യില്‍ ഓപ്പണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യാം, ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രൌസര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണം തുടര്‍ന്ന് ബ്രൌസേരില്‍ താഴെ വലതുഭാഗത്ത്‌ കാണുന്ന ഗൂഗിള്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിലേക്ക് പ്രവേശിക്കാം. തുടര്‍ന്ന് ഇ മെയില്‍ അഡ്രസ്സും പാസ് വേര്‍ഡും നല്‍കിയതിനു ശേഷം ഭാഷയും തിരഞ്ഞെടുക്കാം ( മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി,തമിഴ്.. എന്നിങ്ങനെ ഒന്‍പതു ഭാഷകള്‍ ലഭ്യമാണ്). ശബ്ദം റെക്കോര്‍ഡ് ചെയ്തും ( voice message) , ടൈപ്പ് ചെയ്തും സന്ദേശങ്ങള്‍ അയക്കാം.

കൂടുതല്‍ സഹായത്തിനു സന്ദര്‍ശിക്കുക:
http://dl.google.com/noticeboard/noticeboard-userguide.pdf

Continue Reading…

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

ഒരു ബ്ലോഗ്ഗെര്‍ക്ക് ഉപകാരപെടുന്ന പത്തു വെബ് സൈറ്റുകള്‍

Feed burner ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇ മെയില് വഴി ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കുന്നു കൂടാതെ ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം , വന്ന സമയം , ഉപയോഗിച്ച സമയം എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കുന്നു. ഇ മെയില് വഴി മെയിലുകള്‍ ലഭിക്കുന്നതിനു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ഫീഡ് ബേണര്‍ ആണ് .



3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)


Google talk status ബ്ലോഗ് ഉടമസ്ഥന്‍ ഗൂഗിള്‍ ടാല്കില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കുന്നു. ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ജിമെയില്‍ ഐ ഡി ഇല്ലെങ്കില്‍ പോലും ബ്ലോഗ് ഉടമസ്ഥനുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത.


Flickr Flash Photo Stream Badge നിങ്ങളുടെ ഫ്ലിക്കര്‍ അക്കൌണ്ടിലുള്ള ഫോട്ടോകള്‍ ആനിമേഷനോട് കൂടി ബ്ലോഗില്‍ കാണിക്കുന്നു.


3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)


iBegin Weather Widget കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോഗില്‍ കാണിക്കുന്നു.


ClockLink വിവിധ രാജ്യങ്ങളിലെ സമയങ്ങള്‍ ബ്ലോഗില്‍ കാണിക്കാന്‍ സഹായിക്കുന്നു. ഒരു ലക്ഷത്തില്‍ പരം ബ്ലോഗുകള്‍ ക്ലോക്ക് ലിങ്ക് സേവനം ഉപയോഗപെടുത്തുന്നു.


Daily Painters പ്രശസ്തരായ ചിത്ര കാരന്മാരുടെ ചിത്രങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കുന്നു.ഓരോ ദിവസവും ഓരോ ചിത്രങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും.

Criteo AutoRoll നിങ്ങളുടെ ബ്ലോഗിന് സമാനമായ ബ്ലോഗുകള്‍ കാണിക്കുന്നു ( മലയാള ബ്ലോഗുകള്‍ക്ക് വ്യക്തമായ ഫലം കാണണം എന്നില്ല).

Google webmaster നിങ്ങളുടെ ബ്ലോഗ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കാണിക്കാന്‍ ഇവിടെയുള്ള നിരവധി ടൂളുകള്‍ പ്രയോജനപെടുതാം

Pr checker ബ്ലോഗിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേജ് റാങ്ക് കാണിക്കുന്നു. ( ഇതു ഗൂഗിള്‍ ഒഫീഷ്യല്‍ സേവനമല്ല).
Continue Reading…

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാം !

ഹെഡിംഗ് വായിച്ച ഒട്ടു മിക്ക പേരുടേയും മനസ്സില്‍ Google adsense ആയിരിക്കും ഓടി വരിക എന്നെനിക്കറിയാം, കാരണം ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരീക്ഷിച്ചു സേവന പരസ്യങ്ങളല്ലാതെ മറ്റൊന്നും കാണാഞ്ഞിട്ട് നിരാശനായ ഒരു മലയാളം ബ്ലോഗ്ഗെരുടെ ദു:ഖം എനിക്ക് മനസ്സിലാവും , ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളില്‍ ലഭ്യമാവാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ചുവടെ.
  1. നിങ്ങളുടെ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ അക്കൌന്റ് തടഞ്ഞു വെച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുക, അതിനായി Google Adsense ഇല്‍ ലോഗിന്‍ ചെയ്തു നോക്കുക.
  2. ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍കൊള്ളുന്ന പുതിയ ഒരു ബ്ലോഗ് ഉണ്ടാക്കുക.വാക്കുകള്‍ക്കിടയില്‍ '_' എന്ന സിമ്പോള്‍ കൊടുക്കുക (ഉദാ: kerala_tourism_india_travel.blogspot.com). Travel,Chemical പരസ്യങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കും എന്ന് മനസ്സിലാക്കുക.
  3. പുതുതായി ഉണ്ടാക്കിയ ബ്ലോഗിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എന്ഗ്ലിഷില്‍ നിരവധി പോസ്റ്റുകള്‍ നല്കുക. ( ഒറ്റ ദിവസം കൊണ്ടു ഒരുപാടു പോസ്റ്റുകള്‍ കൊണ്ടു കാര്യമില്ല.. ഒന്നോ രണ്ടോ മാസം ക്ഷമിക്കുക)
  4. പിന്നീട് ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ ബ്ലോഗിലേക്ക് കൂട്ടി ചേര്‍ക്കുക, രണ്ടാഴ്ചക്കു ശേഷം നിങ്ങളുടെ ബ്ലോഗിന്റെ Settings>publishing> എന്നിടത്ത് ബ്ലോഗ് അഡ്രസ്സ് മാറാവുന്നതാണ്.
  5. ഇനി നിലവിലെ മലയാളം ബ്ലോഗിലെ പോസ്റ്റുകള്‍ പുതിയ ബ്ലോഗിലേക്ക് ഇമ്പോര്‍ട്ട് ചെയ്‌താല്‍ നിങ്ങളുടെ മലയാളം ബ്ലോഗിലും ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ഉപയോഗിക്കാം.

നിലവിലെ ബ്ലോഗ് ഒഴിവാക്കി ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ചെയ്യുക ബുദ്ധിമുട്ടാണെന്ന് തോന്നുന്നവര്‍ക്ക് ഗൂഗിളിന്റെ ആഡ്‌സെന്‍സ്‌ സെര്‍ച്ച് ബോക്സ് കൊടുക്കാം അല്ലെങ്കില്‍ മറ്റു ചില പരസ്യ നെറ്റ്വര്‍ക്ക് കള്‍ നല്കുന്ന പരസ്യങ്ങള്‍ ഉപയോഗിക്കാം. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.


shaadi.com എന്ന വിവാഹ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവരുടെ പരസ്യങ്ങള്‍ നിങ്ങള്ക്ക് ബ്ലോഗില്‍ കാണിക്കാം. ഒരു പ്രോഫിലിനു INR 25/- കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശാദി യുടെ പരസ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


മറ്റൊരു സമാന വിവാഹ പരസ്യങ്ങള്‍ നല്കുന്ന സൈറ്റ് ആണ് matrimonialsindia.com സന്ദര്‍ശകര്‍ക്കനുസരിച്ച് 25% മുതല്‍ 50% വരെ കമ്മീഷന്‍ നല്കുന്നു വന്നതാണ് ഇതിന്റെ പ്രത്യേകത, നിങ്ങളുടെ ബ്ലോഗില്‍ കൂടുതല്‍ പേര്‍ സന്ദര്‍ശകര്‍ ഉണ്ടെങ്കില്‍ തീര്ച്ചയായും ഈ സൈറ്റ് വളരെ ഉപകാരപെടും.

ഇനി വിവാഹ പരസ്യങ്ങള്‍ അല്ലാതെ മറ്റു പരസ്യങ്ങള്‍ ആണ് വേണ്ടതെങ്കില്‍ komili.com എന്ന സൈറ്റ് ഉപയോഗിക്കാം. ഗൂഗിള്‍ പരസ്യങ്ങളുടെ അത്രയും പണം നല്‍കില്ലെങ്കിലും മാറ്റങ്ങള്‍ ഒന്നും വരുത്താതെ തന്നെ മലയാളം ബ്ലോഗില്‍ ഉപയോഗിക്കാം.

ക്ലിക്കുകള്‍ക്ക് പണം എന്നതിന് പകരം ഓരോ പ്രൊഫൈല്‍ നും പണം നല്കുന്ന മറ്റൊരു സൈറ്റ് ആണ് cj.കോം. യാഹൂ,സ്ക്യ്പേ... തുടങ്ങി നിരവധി വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ നമുക്കു തന്നെ സെലക്റ്റ് ചെയ്തെടുക്കാം,



അനുഭവത്തില്‍ നിന്നു: ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങല്‍ക്കാന് കൂടുതല്‍ ക്ലിക്കുകള്‍ ലഭിക്കുക.
Continue Reading…

2009, ജനുവരി 24, ശനിയാഴ്‌ച

ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!

സൗന്ദര്യ പിണക്കത്തെ തുടര്‍ന്ന് കേട്ടിയവളോട് കൊട്ടകൈല് കൊണ്ടു അടിവാങ്ങിച്ചു മുഖം വീര്‍പ്പിച്ചിരിക്കുമ്പോള്‍ വീട്ടിലേക്ക് കടന്നു വന്ന അതിഥികളെ വേണ്ട വിധം സല്കരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന മഹാനായ ഒരു ബ്ലോഗ്ഗര്‍ ആണോ താങ്കല്‍...? വിഷമിക്കേണ്ട... ബ്ലോഗ് അഥിതികളെ സ്വീകരിക്കാം നിറ പുഞ്ചിരിയൊടെ...


നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്ക്കു മുന്‍പില്‍ പുഞ്ഞിരിചിരിക്കും- അഥവാ ഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )

ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്‌ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.



ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരം നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .

മുകളില്‍ വലത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



മുകളില്‍ ഇടത്തേ അറ്റത്ത്‌ ഫോട്ടോ കാണിക്കാന്‍



താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍



NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള്‍ കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !

Continue Reading…

2009, ജനുവരി 3, ശനിയാഴ്‌ച

ബ്ലോഗില്‍ ഏറ്റവും പുതിയ കമാന്‍ഡുകള്‍ എടുത്തു കാണിക്കാന്‍.

നിങ്ങളുടെ ബ്ലോഗില്‍ ഏറ്റവും പുതുതായി വന്ന കമാന്‍ഡുകള്‍ എടുത്തു കാണിക്കേണ്ടത് ഉണ്ടോ ? ഒരു ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു
മാത്രമല്ല കമാന്‍ഡ് അടങ്ങിയിരിക്കുന്ന പോസ്റ്റിലേക്ക് ഒരു ലിങ്കും ലഭിക്കും, ഉദാഹരണത്തിന് മുകളിലത്തെ ചിത്രത്തില്‍ തലശ്ശേരിക്കാരന്‍ blog post_30 ഇല്‍ ഒരു കമാന്‍ഡ് നല്കി, ഇവിടെ blog post_30 എന്നത് ഒരു ലിങ്ക് ആയി മാറും എന്നര്‍ത്ഥം.

ഈ സൌകര്യം ലഭിക്കുന്നതിനായി താഴെയുള്ള എച്ച് ടി എം എല്‍ കോഡില്‍ livemalayalam എന്നത് മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ പേരു നല്കുക, എന്നിട്ട് ബ്ലോഗിന്റെ Lay out ഇല്‍ കോപ്പി ചെയ്യുക.
( കോപ്പി ചെയ്യാനായി ആദ്യം നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക, തുടര്‍ന്ന് Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു വരുന്ന വിന്‍ഡോയില്‍ നിന്നും Html/Java script എന്നതില്‍ ക്ലിക്ക് ചെയ്യുക.)



Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Blog Archive

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author