.
Technical News , Tips and Tricks in Malayalam Language

2008, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഗൂഗിള്‍ ക്രോം ടിപ്സ്



ഗൂഗിള്‍ ക്രോം എന്ന പുതിയ വെബ് ബ്രൌസെറിനെ പരിചയപെട്ടു കാണുമല്ലോ? മോസില്ല യില്‍ നിന്നും ഇന്റര്നെറ്റ് എക്സ്പ്ലോററില്‍ നിന്നും എന്തു വിത്യാസമാനുള്ളത് ?

ഗൂഗിള്‍ ക്രോമിലൂടെ ഞാന്‍ ചില പുതിയ ബ്രൌസിംഗ് സവിശേ
ഷതകള്‍ അറിഞ്ഞു , അത് നിങ്ങളു മായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.

കമാന്‍ഡ് കോളം വലുതാക്കാം !

കമാന്‍ഡ് ടൈപ്പ് ചെയ്യാന്‍ കമാന്‍ഡ് വിന്‍ഡോ യുടെ വലുപ്പം
പോര എന്നുണ്ടോ ? ഗൂഗിള്‍ ക്രോമില്‍ ബ്രൌസ് ചെയ്തു നോക്കൂ ... കമാന്‍ഡ് വിന്‍ഡോ യുടെ വലതു ഭാഗത്ത് താഴെ ആയിട്ട് ചില അടയാളങ്ങള്‍ കാണാം ഇതില്‍ ക്ലിക്ക് ചെയ്തു വലിച്ചാല്‍ മതി ( ചിത്രം നോക്കൂ).


കണക്കു കൂട്ടാനും ഗൂഗിള്‍ ക്രോം!

5 മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍ ആണ് ? അതിന് ഒരു മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍ എന്നറിഞ്ഞിട്ടു വേണ്ടേ !

ഗൂഗിള്‍ ക്രോമില്‍
5 miles in km എന്ന് ടൈപ്പ് ചെയ്തു നോക്കൂ. 8.04672 kilometers എന്ന് ഉത്തരം കിട്ടും.

ഗൂഗിള്‍ ക്രോം ടാബ് .

മോസില്ല ഫയര്‍ ഫോക്സിലും ഇന്റര്നെറ്റ് എക്സ്പ്ലോര്‍ ലുമായി നമ്മള്‍ ഉപയോഗിച്ച അതെ ടാബ് രീതിയാണ് ഗൂഗിള്‍ ക്രോമില്‍
എന്ന് കരുതിയെന്കില്‍ തെറ്റി! ഗൂഗിള്‍ ക്രോമില്‍ ഒരു ടാബ് വിന്‍ഡോ ക്ലിക്ക് ചെയ്തു പിടിച്ചു വലിച്ചാല്‍ അത് പുതിയ ഒരു വിന്‍ഡോയില്‍ തുറക്കും! അത് പോലെ തന്നെ നിങ്ങള്‍ ഒന്നിലടികം ഗൂഗിള്‍ ക്രോം വിന്‍ഡോ ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിന്‍ഡോ യെ മറ്റൊന്നിലേക്ക്‌ പിടിച്ചിട്ടാല്‍ മതി, അവ പിന്നീട് ടാബ് രൂപത്തില്‍ ഒരേ വിന്‍ഡോയില്‍ കാണാം !

ഡൌണ്ലോഡ് സവിശേഷതകള്‍

നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ചു ഒരു ഫയല്‍ ഡൌണ്ലോഡ് ചെയ്‌താല്‍ അത് ബ്രൌസേരിന്റെ താഴെ കാണാം , ആവശ്യമെന്കില്‍ ക്ലിക്ക് ചെയ്തു ഡെസ്ക്ടോപ്പ് ലേക്കോ മറ്റു ഫോല്ടെരിലെക്കോ വലിച്ചിടാം!


ടാസ്ക് മാനജര്‍

വിന്ഡോസ് ഇല്‍ നാം ഉപയോഗിക്കുന്ന ടാസ്ക്‌ മാനേജരിനെപോലെ ഗൂഗിള്‍ ക്രോമിലും ഉണ്ട് ഒരു ടാസ്ക്‌ മാനേജര്‍! നിങ്ങള്‍ ടാബുകളായി തുറന്നു വെച്ചിരിക്കുന്ന വെബ് പേജുകള്‍ എത്രത്തോളം മെമ്മറി ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
shift+esc എന്ന കീ അമര്‍ത്തി നോക്കൂ ടാസ്ക്‌ മാനേജര്‍ തുറക്കും.




ബ്രൌസേരില്‍
സ്ക്രീന്‍ സേവര്‍!-

ഏതെങ്കിലും ബ്രൌസേരില്‍ സ്ക്രീന്‍ സെര്‍വര്‍ കണ്ടിട്ടുണ്ടോ ? എന്നാല്‍ ഗൂഗിള്‍ ക്രോമില്‍
about:internets എന്ന് ടൈപ്പ് ചെയ്തു നോക്കൂ.. ( ചിത്രം ഇവിടെ കൊടുക്കുന്നില്ല- കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ?) -

ഹിസ്റ്ററി ഇല്ലാതെ ബ്രൌസ് ചെയ്യാം.

സാധാരണ ബ്രൌസറുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ സന്ദര്‍ശിച്ച വെബ് പേജുകള്‍ സേവ് ചെയ്യപെടും ( സാധാരണ ഗതിയില്‍ ഗൂഗിള്‍ ക്രോംമിലും) എന്നാല്‍ shift+ctrl+N എന്ന കീ ഉപയോഗിച്ചു നോക്കൂ ഒരു പുതിയ വിന്‍ഡോ തുറന്നു വരും , ഇവിടെ നിന്നും സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ സേവ് ചെയ്യപെടില്ല എന്ന് മാത്രമല്ല , വിന്‍ഡോ ക്ലോസ് ചെയ്‌താല്‍ പിന്നെ കുക്കീസും ഡിലീറ്റു ആയി പോവും . ചുരുക്കത്തില്‍ സന്ദര്‍ശിച്ച വെബ് പേജിന്റെ പൊടി പോലും കാണില്ല!



ഗൂഗിള്‍ ക്രോമില്‍ മലയാളം എഴുതാമോ ?

ഗൂഗിള്‍ ക്രോമില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയോ മറ്റു സെറ്റിങ്ങ്സ് കളോ ചെയ്യാതെ തന്നെ മലയാളം വായിക്കാന്‍ പറ്റും. എന്നാല്‍ മലയാളം ബ്ലോഗ്ഗര്‍ മാര്‍ എടുത്തു പറയുന്ന ഒരേ ഒരു പോരായ്മയാണ് മലയാളത്തില്‍ എഴുതാന്‍ പറ്റില്ല എന്നത് . എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ ..


ബ്രൌസേരില്‍ സ്ക്രീന്‍ സേവര്‍,ഹിസ്റ്ററി ഇല്ലാതെ ബ്രൌസ് ചെയ്യാം എന്നീ അറിവുകള്‍ എനിക്ക് കമാന്‍ഡ് ലൂടെ പകര്ന്നു തന്ന ഫാരിസ്‌ നും ഗൂഗിള്‍ ക്രോമില്‍ മലയാളം എഴുതാനുള്ള രീതി പറഞ്ഞു തന്ന ഒതേനനും നന്ദി!


മറ്റു ചില എബൌട്ട് പേജുകള്‍ പരിചയപെടാം

about:plugins ഗൂഗിള്‍ ക്രോം സപ്പോര്‍ട്ട് ചെയ്യുന്ന പ്ലുഗ് ഇനുകളെ കുറിച്ചു അറിയാം.

about:version നിങ്ങളുടെ ഗൂഗിള്‍ ക്രോം ഏത് വെര്‍ഷന്‍ ആണെന്ന് അറിയാം

about:cache നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ ഗൂഗിള്‍ അവരുടെ സെര്‍വര്‍ ലേക്ക് എടുത്ത പേജുകള്‍ കാണാം . ഇവ പിന്നീട് ഗൂഗിള്‍ സേര്ച്ച് ലേക്ക് ചേര്‍ക്കും.

about:memory മറ്റു വെബ് ബ്രൌസേരുകളിലൂടെ ഉപയോഗിച്ച മെമ്മറി ഗൂഗിള്‍ ക്രോം മായി ഒരു താരതമ്യം.


ഉപകാര പ്രദമായ ചില എബൌട്ട് പേജുകളെ കുറിച്ചു മാത്രമെ ഇവിടെ നല്‍കിയിട്ടുള്ളൂ , കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഇ മെയില് മുഖേനെ ബന്ധപെടാം.


ഇത്രയും കാര്യങ്ങളെ എനിക്കറിയൂ .. കൂടുതല്‍ അറിയാമെന്കില്‍ കമന്റ് ചെയ്യാന്‍ മറക്കരുത് .

20 comments:

നരിക്കുന്നൻ പറഞ്ഞു...

കമന്റ് കോളം ഒഴികെ ബാക്കിയെല്ലാം ഞാനും പരീക്ഷിച്ച് നോക്കിയിരുന്നു. പിന്നെ, ക്രോമിൽ മലയാളം ടൈപ് ചെയ്യുന്നതിൽ എന്തെങ്കിലും ഡവലപ്മെന്റ് ഉണ്ടോ...? മലയാളം ടൈപിംഗ് ഇത് വരെ ശരിയായില്ലന്ന് തോന്നുന്നു. ബാക്കിയെല്ലാം അടിപോളി. മറ്റ് ബ്രൌസറുകളെ അപേക്ഷിച്ച് വളരെ ഫാസ്റ്റാണ് ക്രോം.

simy nazareth പറഞ്ഞു...

keyman use cheythu malayalam type cheyyaan pattunnillaa. windows xp with latest service packs, keyman latest, aanu use cheyyunnath.

ശ്രീ പറഞ്ഞു...

കണക്കു കൂട്ടുന്നതൊഴികെ എല്ലാം പരീക്ഷിച്ചിരുന്നു.

:)

അജ്ഞാതന്‍ പറഞ്ഞു...

comment colum resizing kollaam.. :)

kanakku koottan firefox-ntem location baril ithae pole kodutha mathiyallo.. oru enter koodi adichal google search nadathi answer kittikolum.. :)

ഫാരിസ്‌ പറഞ്ഞു...

ക്രോമിന്റെ അഡ്രസ്സ് ബാറില്‍ about:internets എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തു..

എന്തുവാഡെയ് അത്..കുറേ പൈപ്പും മറ്റും... :)

ഫാരിസ്‌ പറഞ്ഞു...

shift + Ctrl + T ബട്ടണ്‍സ് അമര്‍ത്തിയാല്‍ ക്രോമില്‍ അവസാനം നമ്മള്‍ ക്ലോസ് ചെയ്ത വിന്‍ഡോ തിരിച്ചു വരും.

Unknown പറഞ്ഞു...

വിവരങ്ങള്‍ക്കു നന്ദി സുഹൃത്തെ.

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഹലോ അജ്ഞാതന്‍

എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റുമെന്ന് തോന്നുന്നു. ഞാന്‍ ഇപ്പോള്‍ ഗൂഗിള്‍ ടാല്കില്‍ ഓണ്‍ലൈന്‍ ആണ് .. വേണെമെങ്കില്‍ നമുക്കു സംസാരിക്കാം , അതായിരിക്കും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു.

kpsabith@ജിമെയില്‍.കോം

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചുണ്ടന്‍ |Chundan പറഞ്ഞു...

സാബിത്

ഗൂഗിള്‍ ക്രോം ഇന്‍സ്റ്റോള്‍ ചെയ്തു എന്നല്ലാതെ, അതില്‍ ഇത്തരം പൊടിക്കൈകള്‍ ഉണ്ടായിരുന്നു എന്ന് ഇപ്പഴാ അറിയുന്നത് , ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രധീക്ഷിക്കട്ടെ ...

വിവരങ്ങള്‍ക്ക് വളരെ നന്ദി
ഫാരിസിന്റെ കമാന്‍ഡ് നന്നായിട്ടുണ്ട് .

ഫാരിസ്‌ പറഞ്ഞു...

Shift + Ctrl + N അമര്‍ത്തുക.. അപ്പോള്‍ വരുന്ന പുതിയ ക്രോം വിന്‍ഡോയില്‍ ബ്രൌസ് ചെയ്താല്‍ അത് സ്റ്റാര്‍ട്ടിങ്ങ് പേജ് ഹിസ്റ്ററിയില്‍ വരില്ല...ആ‍ വിന്‍ഡോ ക്ലോസ് ചെയ്താല്‍ ഉടന്‍ അതിന്റെ കുക്കീസും മറ്റും ഡിലീറ്റായി പോകുന്നതാണ്.

ഇന്റെര്‍നെറ്റില്‍ അത്യാവിശ്യം ചില ചുറ്റിക്കളികള്‍ (ലതു തന്നെ ) ഒക്കെ ഉള്ളവര്‍ക്ക് ഉപകാരമാണ് ഈ സംവിധാനം...

അജ്ഞാതന്‍ പറഞ്ഞു...

http://www.google.com/transliterate/indic/Malayalam
ഈ ലിങ്ക് ഉപയോഗിച്ചു മലയാളം ടൈപ്പ് ചെയ്യാം..

Unknown പറഞ്ഞു...

ഫാരിസ്‌, ഒതേനന്‍
നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ക്ക് നന്ദി! ഒതേനന്‍ സ്വന്തം പ്രൊഫൈല്‍ പബ്ലിഷ് ചെയ്യുകയാനെന്കില്‍ നന്നായിരുന്നു.

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം പറഞ്ഞു...

കുറെ നല്ലകാര്യങ്ങൾ പറഞ്ഞതിനു നന്ദി

deepdowne പറഞ്ഞു...

നന്ദി! പലതും അറിയാന്‍ കഴിഞ്ഞു !

അജ്ഞാതന്‍ പറഞ്ഞു...

Thanks for your Valuable Information

അജ്ഞാതന്‍ പറഞ്ഞു...

Thanks 4 ur info

Science Uncle - സയന്‍സ് അങ്കിള്‍ പറഞ്ഞു...

കൊള്ളാം നല്ല മികച്ച പോസ്റ്റുകൾ! കമാൻഡെന്നുള്ളത് ദയവായി കമെന്റ് എന്നാക്കുമോ? Thanks!

Arun. S പറഞ്ഞു...

സുഹൃത്തേ എനിക്ക് നിങ്ങളുടെ ബ്ലോഗ്‌ വളരെ ഇഷ്ടപ്പെട്ടു ....താത്പര്യമുണ്ടെങ്കില്‍ എന്റെ ഒരു ചെറിയ ബ്ലോഗ്‌ വിസിറ്റ് ചെയ്യു... arunarchana.blogspot.com

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author